Aarattupuzha Pooram ആറാട്ടുപുഴ പൂരം
കേരളത്തിൽ തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ് ആറാട്ടുപുഴ പൂരം. 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ് എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നു. പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായി ആഘോഷിക്കുന്നു. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായ ആറാട്ടുപുഴ പൂരം വൈകുണ്ഠ ദർശനത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.
108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. "ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം" എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. ആറാട്ടുപുഴ ക്ഷേത്രത്തിലെ മീനമാസത്തിൽ വച്ച് നടക്കുന്ന ഉത്സവത്തിന്റെ വലിയ വിളക്കാണ് ആറാട്ടുപുഴ പൂരം. രണ്ടു ദിവസം മുന്നേ നടക്കുന്ന പെരുവനം പൂരത്തിനെത്തുന്ന മേൽ പറഞ്ഞ ക്ഷേത്രങ്ങളിലെ ചെറുപൂരങ്ങൾ ആറാട്ടുപുഴ പൂരം കഴിഞ്ഞേ മടങ്ങിപ്പോകുകയുള്ളൂ. അന്നേ ദിവസം തൃശൂർ വടക്കും നാഥൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ക്ഷേത്രങ്ങളുൾപ്പടെയുള്ള സമീപക്ഷേത്രങ്ങളിലും ശുചീന്ദ്രം മുതലായക്ഷേത്രങ്ങളിലും നേരത്തേ നട അടക്കുമായിരുന്നു.
പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ |
ആറാട്ടുപുഴ ക്ഷേത്രം •
തൃപ്രയാർ ശ്രീരാമക്ഷേത്രം •
കടലാശ്ശേരി പിഷാരിക്കൽ ഭഗവതിക്ഷേത്രം •
ഊരകം അമ്മതിരുവടി ക്ഷേത്രം •
ചേർപ്പ് ഭഗവതിക്ഷേത്രം •
തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം •
അയ്യകുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രം •
അന്തിക്കാട് ശ്രീകാര്ത്ത്യായനി ക്ഷേത്രം •
ചൂരക്കോട് ഭഗവതിക്ഷേത്രം •
എടക്കുന്നി ഭഗവതിക്ഷേത്രം •
തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രം •
പൂനിലാർകാവ് ഭഗവതിക്ഷേത്രം •
കടുപ്പശ്ശേരി ശ്രീ ദുർഗ്ഗാ ഭഗവതിക്ഷേത്രം •
ചാലക്കുടി പിഷാരിക്കൽ ഭഗവതിക്ഷേത്രം •
ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം •
ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം •
ചക്കംകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രം •
മാട്ടിൽ ശ്രീശാസ്താക്ഷേത്രം •
കല്ലേലി ശാസ്താക്ഷേത്രം •
മേടംകുളം ശാസ്താക്ഷേത്രം •
നാങ്കളം ശാസ്താക്ഷേത്രം •
കോടന്നൂർ ശാസ്താക്ഷേത്രം •
നെട്ടിശ്ശേരി ശ്രീശാസ്താക്ഷേത്രം •
തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം
|
ചരിത്രം
എ.ഡി. 583 ലാണ് പെരുവനം പൂരം ആരംഭിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ അതിനേക്കാൾ മുന്ന് തന്നെ ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് വച്ച് മുടങ്ങിപ്പോയ പൂരം എ.ഡി. 583-ൽ പുനരാരംഭിക്കുക മാത്രമാണ് ചെയ്തത് എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽ നിന്ന് ദേവീദേവന്മാർ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും പങ്കെടുത്തിരുന്നു.
പങ്കാളികൾ
പെരുവനത്തുത്സവത്തിനു വന്നിരുന്ന നൂറ്റെട്ട് ദേവന്മാരെയും ഇവിടെ പണ്ട് എഴുന്നള്ളിച്ചിരുന്നു. കുംഭമാസത്തിൽ കുട്ടനെല്ലൂർ പൂരം കഴിക്കുന്ന വീമ്പ്, ചേമ്പ്, പനമുക്ക്, വെല്ലോർക്കാവ്, കുട്ടനെല്ലൂർ എന്നീ ഭഗവതിമാരും, മേടത്തിൽ തൃശൂർ പൂരത്തിൽ പങ്കുക്കൊള്ളുന്ന കണിമംഗലം, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ദേവന്മാരും ഒരുകാലത്ത് ആറാട്ടുപുഴ വന്നിരുന്നവരാൺ. 108 ക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നുവെങ്കിലും ഇന്ന് 23 ക്ഷേത്രങ്ങളാണ് പൂരത്തിൽ പങ്ക് ചേരുന്നത്. പെരുവനം മഹാദേവർ ക്ഷേത്രത്തിലെ ഇരട്ടിയപ്പൻ പൂരം ഘോഷയാത്രയിൽ പുറത്തെഴുന്നള്ളാറില്ല . ശാസ്താവും ഭഗവതിമാരുമാണ് പൂരത്തിനു പോകുന്ന ദേവതകൾ. താഴെ പറയുന്നവയാണ് 23 ക്ഷേത്രങ്ങൾ
ശാസ്താ ക്ഷേത്രങ്ങൾ
- ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം
- ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം
- ചക്കംകുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രം
- മാട്ടിൽ ശ്രീശാസ്താക്ഷേത്രം
- കല്ലേലി ശാസ്താക്ഷേത്രം
- മേടംകുളം ശാസ്താക്ഷേത്രം
- നാങ്കളം ശാസ്താക്ഷേത്രം
- കോടന്നൂർ ശാസ്താക്ഷേത്രം
- നെട്ടിശ്ശേരി ശ്രീശാസ്താക്ഷേത്രം
- തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം
- ആറാട്ടുപുഴ ക്ഷേത്രം
ഭഗവതീക്ഷേത്രങ്ങൾ
- കടലാശ്ശേരി പിഷാരിക്കൽ ഭഗവതിക്ഷേത്രം
- ഊരകം അമ്മതിരുവടി ക്ഷേത്രം
- ചേർപ്പ് ഭഗവതിക്ഷേത്രം
- തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം
- അയ്യകുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രം
- അന്തിക്കാട് ശ്രീകാര്ത്ത്യായനി ക്ഷേത്രം
- ചൂരക്കോട് ഭഗവതിക്ഷേത്രം
- എടക്കുന്നി ഭഗവതിക്ഷേത്രം
- തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രം
- പൂനിലാർകാവ് ഭഗവതിക്ഷേത്രം
- കടുപ്പശ്ശേരി ശ്രീ ദുർഗ്ഗാ ഭഗവതിക്ഷേത്രം
- ചാലക്കുടി പിഷാരിക്കൽ ഭഗവതിക്ഷേത്രം
ഇത് കൂടാതെ തൃപ്രയാർ തേവർ എന്ന ശാസ്താവും മുഖ്യാതിഥിയായെത്തുന്നു.
No comments:
Post a Comment